കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി തള്ളിയിരുന്നു.
സര്‍ക്കാരിന്‍റെ നീക്കം പൊതുതാത്പര്യത്തിന്‍ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2011ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് ആദായനികുതി വകുപ്പെടുത്ത കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.