‘ശൈലജയുടെ മാത്രമല്ല, പി ജയരാജന്‍റെയും എം എം മണിയുടെയും ആത്മകഥയും പഠിപ്പിക്കണം’; കെ സുരേന്ദ്രൻ

0

ശൈലജയുടെ മാത്രമല്ല, പി ജയരാജന്‍റെയും എം എം മണിയുടെയും ആത്മകഥ കൂടി പഠിപ്പിക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യക്തി ആരാധനയും വ്യക്തി പൂജയും പാർട്ടി നയമാണോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. കെ കെ ശൈലജയുടെ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥയാണ് സിലബസിൽ ഉൾപ്പെട്ടിട്ടുള്ളത്.

നേരത്തെ സിലബസ് പ്രസിദ്ധീകരിക്കും മുൻപ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here