പുതുപ്പള്ളിയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത തള്ളി കോൺഗ്രസ് നേതാവ് നെബു ജോൺ. സിപിഐഎമ്മുമായി യാതൊരു ചർച്ചകളും നടത്തിയിട്ടില്ലെന്ന് നെബി മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് വന്നത് അടിസ്ഥാന രഹിതമായ വാർത്തകളാണെന്നും വാർത്തകളെ തമാശയായി കാണുന്നുവെന്നും നെബു ജോൺ പറഞ്ഞു. കോൺഗ്രസിൽ പടലപിണക്കങ്ങളില്ലെന്നും അങ്ങനൊരു ആരോപണം സിപിഐഎം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അവർ തന്നെ ഉത്തരം പറയട്ടെയെന്നും നെബു ജോൺ പറഞ്ഞു.
കെപിസിസി നേതൃത്വം ഇതിന്റെ പേരിൽ തന്നെ വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന് വേണ്ടി സജീവമായി പ്രവർത്തിക്കുമെന്നും നെബു ജോൺ വ്യക്തമാക്കി.