‘അഗതികളുടെ അമ്മ’ ഇന്ന് മദർ തെരേസയുടെ 113-ാം ജന്മവാർഷികം

0

വിശുദ്ധ മദർ തെരേസയുടെ ജന്മവാർഷികമാണ് ഇന്ന്. 2016-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ 113-ാം ജന്മവാർഷികമാണ് ഓഗസ്റ്റ് 26. അല്‍ബേനിയയിലെ സ്‌കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു മദർ തെരേസയുടെ ജനനം.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്.

അഗതികളുടെ അമ്മ എന്നാണ് മദർ തെരേസ അറിയപ്പെടുന്നത്. 2016 സെപ്റ്റംബർ നാലിനാണ് ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 1979-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here