പുതുപ്പള്ളിയിലേക്ക് കൂടുതൽ മന്ത്രിമാർ; മുഖ്യമന്ത്രി മൂന്ന് ദിവസം മണ്ഡലത്തില്‍

0

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പ്രചരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കൂടുതല്‍ മന്ത്രിമാരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനായി പ്രചാരണത്തിനിറങ്ങും. മുഖ്യമന്ത്രി മൂന്ന് ദിവസവും മന്ത്രിമാര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന പൊതുപരിപാടികളും പങ്കെടുക്കുന്നതിനായി പുതുപ്പള്ളിയിലെത്തും.

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കി വോട്ട് പിടിക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. ഇതിനായി മണ്ഡലത്തിലുടനീളം വികസന സദസുകള്‍ സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here