ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍

0

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. കെ മുരളീധരന് പിന്നാലെ ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.

മത്സരിക്കില്ലെന്ന കെ മുരളീധരന്റെ നിലപാടിന് പിന്നാലെയാണ് ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് അറിയിച്ചിരിക്കുന്നത്. കെ മുരളീധരന് മാത്രമായി പ്രത്യേകത ഇല്ല. തങ്ങള്‍ക്കും ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട് എന്നാണ് നേതാക്കള്‍ വിശദീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here