സംസ്ഥാനത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾക്കെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം മുടിഞ്ഞ സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറയരുത്. ഇത്തരത്തിലുള്ള ഉപമകൾ ശരിയല്ല.. മുടിഞ്ഞവരുടെ കൈയിൽ ഏൽപ്പിക്കാതെ ഇടതുപക്ഷത്തെയാണ് കേരളത്തിലെ ജനത സംസ്ഥാനം ഏൽപ്പിച്ചതെന്നും ബാലഗോപാൽ തിരിച്ചടിച്ചു. ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി സന്തോഷത്തോടെ വന്ന് മടങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.