മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി ഇനി കണ്ണൂരിലും:ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണം ആരംഭിച്ചു

0

നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയിലൂടെ ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി.

കണ്ണൂർ ജില്ലയിലെ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ ആവശ്യകത ഫുട്ബോൾ താരം സി.കെ വിനീത് മമ്മൂട്ടിയെ അറിയിച്ചതിനെ തുടർന്നാണ് ഓക്സിജൻ കോൺസെൻട്രേറ്റർ ജില്ലയിലേക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതും അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയുമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി മമ്മൂട്ടി നൽകിയത്.

Leave a Reply