രാജ്യം 77ാം സ്വന്തന്ത്ര്യ ദിനം ആഘോഷികുമ്പോൾ വീട്ടിൽ ദേശിയ പതാക ഉയർത്തി നടൻ മമ്മൂട്ടി. പതാക ഉയര്‍ത്തുന്നതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. “ഏവര്‍ക്കും സ്വതാന്ത്ര്യദിന ആശംസകള്‍, ജയ്ഹിന്ദ്”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നടന്‍ മോഹന്‍ലാലും സ്വതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. നെഞ്ചില്‍ ഇന്ത്യന്‍ പതാക ആലേഖനം ചെയ്ത വസ്ത്രം ധരിച്ചാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്രദിന ആശംസകള്‍ നേര്‍ന്നത്.പതാകകൾ ഉയർത്തി, അഭിമാനത്താൽ ജ്വലിക്കുന്ന ഹൃദയങ്ങളുമായി, നമുക്ക് ഐക്യത്തോടെ ഒത്തുചേരാം, നമ്മുടെ രാഷ്ട്രത്തിന്റെ വൈവിധ്യവും ഗംഭീരവുമായ മഹത്വം ആഘോഷിക്കാം. സ്വാതന്ത്ര്യദിനാശംസകളെന്ന് സുരേഷ് ഗോപി കുറിച്ചു.