ചുംബന വിവാദം: സ്പാനിഷ് ഫുട്ബോൾ മേധാവി രാജിവയ്ക്കും

0

സ്പാനിഷ് ഫുട്ബോൾ മേധാവി ലൂയിസ് റൂബിയാലെസ് സ്ഥാനമൊഴിയും. വനിതാ ലോകകപ്പ് ഫൈനലിന് ശേഷം സ്പെയിൻ താരത്തെ ബലമായി ചുംബിച്ച നടപടി വലിയ വിവാദമായതോടെയാണ് രാജി. 46 കാരനായ റൂബിയാലെസ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ (ആർഎഫ്ഇഎഫ്) പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ച സിഡ്നിയിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്പെയിൻ 1-0 ന് വിജയിച്ചിരുന്നു. വിജയാഘോഷത്തിനിടെയാണ് റൂബിയാലെസ് മിഡ്ഫീൽഡർ ജെന്നിഫർ ഹെർമോസോയുടെ ചുണ്ടിൽ ബലമായി ചുംബിച്ചത്. കൂടാതെ വനിതാ താരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും ഇയാൾ സ്പർശിച്ചു. റൂബിയേൽസിന്റെ ഈ പ്രവൃത്തി ഏറെ വിമർശനങ്ങൾക്ക് വിധേയമാക്കി.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സ്പെയിനിലെ വനിതാ ലീഗുകൾ, പുരുഷന്മാരുടെ ലാ ലിഗ ക്ലബ്ബുകൾ, കൂടാതെ അന്തർദ്ദേശീയ തലങ്ങളിൽ നിന്നും വിമർശനമുയർന്നു. മാത്രമല്ല റൂബിയലസിനെതിരെ ഫിഫ അച്ചടക്ക നടപടികൾ ആരംഭിക്കുകയും ചെയ്തു. സംഭവം ‘ഫിഫ അച്ചടക്ക കോഡിന്റെ ആർട്ടിക്കിൾ 13 ഖണ്ഡിക 1, 2 എന്നിവയുടെ ലംഘനമാണ്’ എന്ന് ഫിഫ പറഞ്ഞു. ഇതോടെ രാജി അല്ലാതെ റൂബിയാലെസിന് മറ്റ് മാർഗമില്ലാതായി.

LEAVE A REPLY

Please enter your comment!
Please enter your name here