സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി വരെ താപനില കൂടാനും സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 5 വരെ കൂടുതൽ ആണിത്.
എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 4 ഡിഗ്രി കൂടുതലാണിത്.വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നൽകുന്ന സൂചനകൾ. ഈ സാഹചര്യത്തിൽ അധികൃതർ നിർദേശങ്ങൾ നൽകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പൊതുജനങ്ങൾക്കായി നിർദേശങ്ങൾ നൽകിയത്.