ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് കോൾ; ഓൺലൈൻ തട്ടിപ്പിൽ യുവതിയ്ക്ക് 8.3 ലക്ഷം രൂപ നഷ്ടപ്പെട്ടു

0

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓൺലൈൻ തട്ടിപ്പ് കേസുകൾ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. നിരപരാധികളെ കബളിപ്പിച്ച് അവരുടെ കയ്യിൽ നിന്ന് പണം കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ വഴികളാണ് ഉപയോഗിക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തി എൻസിബി, ഐപിഎസ് ഓഫീസർമാരും പൊലീസുകാരുമായൊക്കെയായി വേഷം കെട്ടിയാണ് ഇപ്പോൾ തട്ടിപ്പുകൾ നടക്കുന്നത്. സമീപകാലങ്ങളിൽ ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

ഇപ്പോൾ ഗുരുഗ്രാമിൽ നിന്നുള്ള ഒരു യുവതിയ്ക്ക് ഓൺലൈൻ തട്ടിപ്പിൽ നിന്ന് 8.3 ലക്ഷം രൂപയാണ് നഷ്ടപെട്ടിരിക്കുന്നത്. യുവതിയ്ക്ക് ഒരു കൊറിയർ കമ്പനിയിൽ നിന്നും തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥരിൽ നിന്നും അവളുടെ പേരിൽ എയർപോർട്ടിൽ നിന്ന് കണ്ടുകെട്ടിയ ഒരു പാഴ്സലിനെ കുറിച്ച് കോൾ ലഭിച്ചു.

നിലവിൽ ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ഗുരുഗ്രാമിലെ ഹൗസിംഗ് ബോർഡ് സൊസൈറ്റിയിലെ താമസക്കാരിയായ പ്രാചി ശർമ്മയ്ക്ക് മെയ് 3 ന് ഒരു അജ്ഞാത ഉപയോക്താവിൽ നിന്ന് ഒരു സ്‌കൈപ്പ് കോൾ ലഭിച്ചു. മുംബൈ ക്രൈംബ്രാഞ്ച് ഓഫീസർമാരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ വിളിച്ചത്. ഒരു പാഴ്‌സലിനെ കുറിച്ച് അവരെ അറിയിക്കുകയും എയർപോർട്ടിൽ അവരുടെ പേരിൽ എത്തിയ പാഴ്സലിൽ മയക്കുമരുന്നും വിദേശ കറൻസിയും ഉണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അവർ യുവതിയോട് പറഞ്ഞു.

Leave a Reply