എഐ ക്യാമറ പിഴ അടക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പൂട്ട്; പിഴ മുടക്കിയാല്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയും

0

എഐ ക്യാമറ ചുമത്തുന്ന പിഴ അടയ്ക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാന്‍ കഴിയില്ല. പിഴ അടച്ചു തീര്‍ത്താല്‍ മാത്രമായിരിക്കും വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ അനുവദിക്കുക. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ സമീപിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ഗതാഗതനിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്തുകയാണ് ചെയ്യുക. ഇതിന് പുറമേയാണ് ഇന്‍ഷുറന്‍സ് പുതുക്കുന്നത് കൂടി തടയുന്നത്.
അപകടനിരക്ക് കൂടുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

Leave a Reply