സ്വാതന്ത്ര്യദിനാഘോഷത്തിമുള്ള അവസാനഘട്ട തയാറെടുപ്പിലാണ് രാജ്യം. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ദേശീയ പാതക ഉയര്‍ത്തുമ്പോള്‍ ഫ്ലാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവുമായി പൊതുഭരണവകുപ്പ് രംഗത്തെത്തി.
കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്, ഖാദി എന്നിവ ഉപയോഗിച്ചു നിർമിച്ച പതാകയാണ് ഉപയോഗിക്കേണ്ടത്. ദീർഘ ചതുരാകൃതിയിൽ നീളവും ഉയരവും 3:2 അനുപാതത്തിൽ ആയിരിക്കണം.
കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്.