സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്; എന്‍എസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും.

0

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. ഇതോടൊപ്പം നാമജപ ഘോഷ യാത്രയും ഇന്ന് നടത്തും. ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തും വിധം പ്രതികരണം നടത്തിയ സ്പീക്കര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടതിനെ നിസാരവത്കരിക്കുന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാടെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

ഷംസീര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും സിപിഐഎം അംഗീകരിച്ചിരുന്നില്ല. വിശ്വാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി എന്‍എസ്എസ് പ്രവര്‍ത്തകര്‍ രാവിലെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാടുകള്‍ നടക്കണമെന്നാണ് സര്‍ക്കുലര്‍. പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ചങ്ങനാശ്ശേരി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

Leave a Reply