സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം വി ഗോവിന്ദൻ തയാറാകണമെന്ന് വി മുരളീധരൻ പറഞ്ഞു. ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ എൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരൻ പറഞ്ഞു.
ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ല. കെ സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.