ഹിമാചലിൽ കനത്തമഴ: കുളുവിൽ എട്ട് കെട്ടിടങ്ങൾ തകർന്നു

0

ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ഇന്നുണ്ടായ കനത്തമഴയെ തുടർന്ന് എട്ട് കെട്ടിടങ്ങൾ തകർന്നു. അതിശക്തമായ മണ്ണിടിച്ചിലും മേഘവിസ്‌ഫോടനവുമാണുണ്ടായത്. ഹിമാചൽ പ്രദേശിൽ കുളുവിലും മാണ്ഡിയിലും തകർന്ന ബഹുനില കെട്ടിടങ്ങൾക്കും വീടുകൾക്കും അടിയിൽപെട്ടവർക്കായി തിരച്ചിൽ തുടരുന്നു. 24 മണിക്കൂറിനിടെ 12 മരണം റിപ്പോർട്ട് ചെയ്തു. ഹിമാചലിലെ 12 ജില്ലകളിലും ഉത്തരാഖണ്ഡിലെ 7 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹിമാചലിലെ കുളു അന്നിയിലുണ്ടായ മണ്ണിടിച്ചിലാണിത്. പ്രദേശത്ത് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും രക്ഷാപ്രവർത്തനം തുടരുകയാണ്. മാണ്ഡിയിലെ കടൗളയിൽ മേഘ വിസ്ഫോടനത്തിൽ ഒരു പ്രദേശം തന്നെ ഇല്ലാതായി.

Leave a Reply