ആര്‍എസ്എസ് പ്രദേശിക ഓഫീസിന്‍റെ ഗേറ്റില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഗേറ്റില്‍ മൂത്രമൊഴിച്ച യുവാവിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി എസ്.പി അശോക് കുമാര്‍ പറഞ്ഞു.
ഓഫീസ് ഗേറ്റില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ യുവാക്കളുമായി വാക്കേറ്റം ഉണ്ടായി. തര്‍ക്കം രൂക്ഷമായോയതോടെ സ്ഥലത്ത് അമ്പതോളം പേര്‍ തടിച്ചുകൂടി. സംഘര്‍ഷം കനത്തതോടെ ഒരു കൂട്ടം ആളുകള്‍ ഓഫീസിന് നേരെ ഇഷ്ടികയും മരക്കഷണങ്ങളും എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു.