സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു;ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു

0

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും ഇന്ന് സ്വര്‍ണവില താഴേക്കാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,080 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ സ്വര്‍ണം പവന് 120 രൂപയെന്ന നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണം 44320 രൂപയ്ക്കാണ് വില്‍പ്പന നടന്നിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്.

Leave a Reply