കഞ്ചാവ് വളർത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കി ജർമനി; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

0

ബെർലിൻ: കഞ്ചാവ് ചെറിയ അളവിൽ കൈവശം വയ്ക്കുന്നതും വളർത്തുന്നതും നിയമവിധേയമാക്കുന്ന ബില്ലിന് ജർമ്മൻ മന്ത്രിസഭ അംഗീകാരം നൽകി. പ്രായപൂർത്തിയായ ഒരാൾക്ക് 25 ഗ്രാം (ഏകദേശം ഒരു ഔൺസ്) കഞ്ചാവ് കൈവശം വയ്ക്കാനും മൂന്ന് ചെടികൾ വരെ വളർത്താനുമുള്ള അനുമതിയാണ് ഈ ബില്ലിലൂടെ അനുവദിച്ചിട്ടുള്ളത്. കൂടാതെ കഞ്ചാവ് ക്ലബ്ബുകളിൽ നിന്ന് കഞ്ചാവ് വാങ്ങാനും ജർമനിയിൽ ഈ ബില്ല് പ്രകാരം ഇനി സാധിക്കും.

അതേസമയം, കഞ്ചാവ് കൈവശം വയ്ക്കുന്നവരും വളർത്തുന്നവരും നിയമപരമായി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കഞ്ചാവ് ക്ലബ്ബുകളിൽ അംഗങ്ങൾ ആയിരിക്കണം. ഈ ഗ്രൂപ്പുകളിൽ പരമാവധി 500 അംഗങ്ങൾ വരെ ആകാം. എന്നാൽ ഇതിലെ അംഗങ്ങൾ 18 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആയിരിക്കണമെന്നും കൂടാതെ ജർമൻ നിവാസികൾ ആയിരിക്കണമെന്നും നിയമം ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here