ഇറാനിലെ ജയിലിൽ തടവിലായിരുന്ന നാല് യുഎസ് പൗരന്മാരെ വീട്ടുതടങ്കലിലേക്ക് മാറ്റി; വിട്ടയച്ചേക്കുമെന്ന് റിപ്പോർട്ട്

0


വാഷിങ്ട: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ജയിലിൽ തടവിലായിരുന്ന നാല് യുഎസ് പൗരന്മാരെ വീട്ടുതടങ്കലിലേക്ക് മാറ്റി. അമേരിക്കൻ വ്യവസായികളായ സിയാമാക് നമാസി, ഇമാദ് ഷാർഗി, പരിസ്ഥിതി പ്രവർത്തകൻ മൊറാദ് തഹ്ബാസ് എന്നിവരെയും പേരു വെളിപ്പെടുത്താത്ത മറ്റൊരാളെയുമാണ് ജയിലിൽനിന്ന് മാറ്റിയത്. വിവിധ കേസുകളിലായാണ് ഇവർ ഇറാന്റെ പിടിയിലായത്. ഇവരെ ഉടൻ വിട്ടയച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ഇവരെ വിട്ടയയ്ക്കാനുള്ള ഇറാന്റെ തീരുമാനത്തിന്റെ ആദ്യപടിയായി ഈ നടപടിയെ കാണാമെന്നാണ് അഭിഭാഷകർ വിലയിരുത്തുന്നത്. നാലുപേരുടെയും മോചനം ഏതാനും വർഷങ്ങളായി യുഎസ് ആവശ്യപ്പെടുന്നുണ്ട്. നമാസി 2016ലും തഹ്ബാസ് 2018ലും ഷാർഗി 2020ലുമാണ് ഇറാന്റെ പിടിയിലാകുന്നത്. ഇവരെ വിട്ടയയ്ക്കുന്നതിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply