തിരുവനന്തപുരത്ത് അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു;സിപിഐ നേതാവിനെ പുറത്താക്കി

0

തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പുറത്താക്കി. കുന്നത്തുകാലിൽ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് പുറത്താക്കിയത്. രക്ഷിതാക്കൾ പരാതി നൽകാതിരിക്കാൻ ഇടനില നിന്ന സിപിഐ ഏര്യാ കമ്മിറ്റി അംഗത്തെയും പുറത്താക്കി.

വെള്ളറട ഏരിയ കമ്മിറ്റി അംഗവും,പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്.കേസിലെ പ്രതിയായ വിശ്വംഭരനിൽ നിന്ന് വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നിരുന്നു.പ്രതി വിശ്വംഭരൻ ഇപ്പോഴും ഒളിവിലാണ്.

Leave a Reply