ഫിറോസ്പൂരിൽ ഏറ്റുമുട്ടൽ, 29 കിലോ ഹെറോയിനുമായി രണ്ട് പാക്‌ പൗരന്മാർ അറസ്റ്റിൽ

0

പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. മയക്കുമരുന്ന് കടത്ത് സംഘവും അതിർത്തി രക്ഷാ സേനയും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. രണ്ട് പാകിസ്താൻ പൗരന്മാരെ ബിഎസ്എഫും പഞ്ചാബ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 29 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.

ഗാട്ടി മാതാർ ഗ്രാമത്തിന് സമീപമുള്ള സത്ലജ് നദിയുടെ തീരത്ത് ഇന്ന് പുലർച്ചെ 2.45ഓടെയാണ് പാക് കള്ളക്കടത്തുകാരുടെ നീക്കം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബിഎസ്എഫ് ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. കള്ളക്കടത്തുകാരിൽ ഒരാൾക്ക് വെടിയേറ്റു. 26 പാക്കറ്റ് (29.26 കിലോഗ്രാം) ഹെറോയിനാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply