വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

0

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം.

കേന്ദ്ര നിലയങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയിൽ കുറവുണ്ടായിട്ടുണ്ട്. സാങ്കേതിക തകരാർ കാരണം 300 മെഗാവാട്ടോളം വൈദ്യുതിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യത കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോൾ.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ഉപഭോക്താക്കൾ സഹകരിക്കണം. അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ വൈകിട്ട് 6 മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ തയ്യാറാകണമെന്ന് കെഎസ്ഇബി ജനങ്ങളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here