ഡല്‍ഹിയില്‍ സിപിഎം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവനില്‍ നടക്കുന്ന ജി 20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
രണ്ടു ദിവസമായി ജി 20ക്കെതിരെയുള്ള സെമിനാര്‍ സുര്‍ജിത് ഭവനില്‍ നടക്കുകയാണ്. സിപിഎം പി ബി അംഗം ബൃന്ദാകാരാട്ടാണ് ഇന്നലെ പരിപാടി ഉദഘാടനം ചെയ്തത്. ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് എത്തി ഓഫീസിന്റെ ഗേറ്റ് അടുച്ചുപൂട്ടുകയും പരിപാടി നടക്കുന്ന സ്ഥലം വളയുകയുമായിരുന്നു.