എറണാകുളം പള്ളുരുത്തിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ആൻ്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പള്ളുരുത്തി ഫാത്തിമ ഹോസ്പിറ്റലിന് സമീപം വാടക വീട്ടിലാണ് സംഭവം. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതൽ കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.