അഴിമതി, കുടുംബവാഴ്ച്ച, പ്രീണനം എന്നിവയാണ് രാജ്യത്തിന്റെ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2047 ൽ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് വികസിത ഇന്ത്യ ആയിരിക്കുമെന്നതിൽ തനിക്ക് സംശയമില്ല. രാജ്യത്തിന്റെ കഴിവിന്റേയും ലഭ്യമായ വിഭവങ്ങളുടേയും അടിസ്ഥാനത്തിലാണ് താനിത് പറയുന്നത്. എന്നാൽ, ഇതിനായി ആദ്യം വേണ്ടത് മൂന്ന് തിന്മകൾക്കെതിരെ പോരാടുക എന്നതാണ്. അഴിമതി, കുടുംബവാഴ്ച്ച, പ്രീണനം എന്നിവയാണ് രാജ്യ പുരോഗതിക്ക് വെല്ലുവിളിയായ മൂന്ന് തിന്മകളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.