ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക്

0

ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്.

ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിർണായക ഘട്ടം. ഇത് ഓഗസ്റ്റ് 5നായിരിക്കും. മുൻ ചന്ദ്രയാൻ ദൗത്യങ്ങളിൽ ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്റെ അനുഭവസമ്പത്ത് ഇത്തവണ ഐഎസ്ആർഒയുടെ ആത്മവിശ്വാസം കൂട്ടുന്നു.

Leave a Reply