സൗദി അറേബ്യ, ഇറാൻ ഉൾപ്പെടെ ആറ് രാജ്യങ്ങളെ പുതിയ അംഗങ്ങളാകാൻ ക്ഷണിച്ച് ബ്രിക്സ്

0

ജൊഹന്നസ്ബർഗ്: ബ്രിക്സ് കൂട്ടായ്മയിൽ പുതിയ അംഗങ്ങളാകാൻ ആറ് രാജ്യങ്ങൾക്ക് ക്ഷണം. അർജന്റീന, ഈജിപ്ത്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ ആറ് രാജ്യങ്ങളെയാണ് പുതിയ അംഗങ്ങളാകാൻ ബ്രിക്‌സ് ഗ്രൂപ്പ് ക്ഷണിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ പറഞ്ഞു.

ജൊഹാനസ്ബർഗിൽ വ്യാഴാഴ്ച അവസാനിച്ച ത്രിദിന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മ വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഒന്നാമതായി നടന്നത്.

നിലവിലെ എല്ലാ ബ്രിക്‌സ് അംഗങ്ങളും കൂട്ടായ്മ വളർത്തുന്നതിന് പരസ്യമായി പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും എങ്ങനെ, എത്ര വേഗത്തിൽ എന്നതിനെച്ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here