ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍തൊട്ടു വന്ദിച്ച സൂപ്പര്‍താരം രജനീകാന്തിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചുള്ള ജനികാന്തിന്റെ ഉപചാര പ്രകടനം സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. യോഗിയുടെ കാലില്‍ തൊട്ടുവണങ്ങുന്ന രജനീകാന്തിന്റെ വിഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. രജനിയെക്കാള്‍ ഇരുപതിലേറെ വയസ് കുറഞ്ഞ് യോഗിയുടെ കാല്‍തൊട്ടുവന്ദിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.