കോട്ടയം: ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ പൊലീസിനുനേരേ പെൺകുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്എച്ച്ഒ ജി അനൂപ്, സിപിഒ ശെൽവരാജ് എന്നിവർക്ക് നേരേയാണ് പെൺകുട്ടി അസഭ്യവാക്കുകളും കൈയേറ്റവും നടത്തിയത്.
ശനിയാഴ്ച വൈകിട്ട് 4ന് തൃക്കൊടിത്താനം കൈലാത്തുപടിക്ക് സമീപമാണ് സംഭവം. ഗോശാലപ്പറമ്പിൽ വിഷ്ണു (19) ആണ് പൊലീസിന്റെ പിടിയിലായത്. വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാറിൽ അക്രമം നടത്തിയതുൾപ്പെടെയുള്ള കേസ് ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.