പുരാവസ്തു തട്ടിപ്പ്; യൂത്ത് കോൺഗ്രസ്‌ നേതാവ് എബിൻ എബ്രഹാമിനു വീണ്ടും നോട്ടീസ്

0

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് എബിൻ എബ്രഹാമിനു വീണ്ടും നോട്ടീസ്. ഓഗസ്റ്റ് 8ന് ചോദ്യം ചെയ്യലിന് ഹാജരാകണം. എബിൻ എബ്രഹാമിനെ കേസിൽ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട്‌ നൽകി.

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ട വിവരം. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ മോന്‍സണ്‍ സമ്മതിച്ചിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാര്‍ ആരോപിച്ചത്. മോന്‍സന്റെ ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ നിന്ന് മാത്രം നാല് കോടി രൂപ ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തിരുന്നു.

Leave a Reply