ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു; വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

0


തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മർദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ബംഗാൾവടക്കൻ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ ഒഡിഷ വടക്കൻ ഛത്തീസ്‌ഗഡ് വഴി ന്യൂനമർദം സഞ്ചരിക്കാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here