പത്തനാപുരം കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ അഫ്‌സാനയുടെ ആരോപണങ്ങള്‍ തള്ളി നൗഷാദ് രംഗത്ത്. സ്ത്രീധനത്തിന്റെ പേരില്‍ അഫ്‌സാനയെ ഉപദ്രവിച്ചിട്ടില്ലെന്ന് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.ഭയം കൊണ്ടാണ് താന്‍ നാടുവിട്ടതെന്ന് നൗഷാദ് പറയുന്നു. തനിക്കെതിരെ ഇത്രയധികം ആരോപണങ്ങള്‍ വന്നതുകൊണ്ടാണ് ഇപ്പോള്‍ പൊലീസില്‍ കേസ് കൊടുത്തതെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.
മര്‍ദനം സഹിച്ച് മടുത്തിട്ടാണ് വീട് വിട്ടിറങ്ങിയതെന്ന് നൗഷാദ് ആവര്‍ത്തിക്കുന്നു. തനിക്ക് മടുത്തു പോകുകയാണെന്ന് അടുത്ത് കണ്ട ഒരു സ്ത്രീയോട് പറഞ്ഞിരുന്നു. തന്റെ മക്കളെ കാണുന്നതിനായി ശിശുക്ഷേമ സമിതിയെ സമീപിക്കുമെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.