വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് മാഹിയിൽ കല്ലെറിഞ്ഞതിന് പിടിയിലായ പ്രതി

0

കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പിടിയിലായ ആൾ പൊലീസിനോട് പറഞ്ഞു. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസ്(32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിൽ ആർപിഎഫ് പിടികൂടിയത്.

ഫോണിൽ സംസാരിക്കുമ്പോൾ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്‍റെ ദേഷ്യത്തിലാണ് ട്രെയിന് കല്ലെറിഞ്ഞതെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ നൽകിയ മൊഴി ആർപിഎഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യൽ തുടരുമെന്ന് ആർപിഎഫ് അറിയിച്ചു. തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കല്ലേറിൽ വന്ദേഭാരത് എക്സ്പ്രസിന്‍റെ എക്സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകർന്നിരുന്നു.

അതേസമയം തലശേരി റെയിൽവേ സ്റ്റേഷനിൽവെച്ച് ഏറനാട് എക്സ്പ്രസിന് ക്ലെലറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ട്രെയിനിലെ കച്ചവടക്കാരായ കോഴിക്കോട് കക്കോടി കൊതേരി വീട്ടിൽ ഫാിൽ, അഴിയൂർ അലിനഗറിൽ മൊയ്തു എന്നിവരാണ് അറസ്റ്റിലായത്. ഇവർ പ്ലാറ്റ്ഫോമിൽനിന്ന് ട്രെയിനിന്‍റെ പിൻഭാഗത്തേക്ക് കല്ലെറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here