വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു. കണ്ണൂര്‍ മുഴക്കുന്ന സ്റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനില്‍ തൂണേരിയാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് സിപിഐഎം രംഗത്തെത്തി.
പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പൊലീസെന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം. ഇന്നലെ രാത്രിയാണ് അനില്‍ തൂണേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് സിപിഐഎം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. പൊലീസും ബിജെപി പ്രവര്‍ത്തകരും ഒത്തുകളിച്ച് പ്രതിയെ വിട്ടയക്കുകയാണ് ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ പ്രതി കുതറി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് മുഴക്കുന്ന് പൊലീസ് പറയുന്നു. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.