കൈതട്ടി മദ്യഗ്ലാസ് താഴെ വീണതിന്റെ വൈരാഗ്യത്തിൽ; യുവാവിനെ മുക്കിക്കൊന്ന സുഹൃത്ത് അറസ്റ്റിൽ

0

തിരുവനന്തപുരം: കല്ലമ്പലത്ത് മദ്യപിക്കുന്നതിനിടെ കൈ തട്ടി മദ്യഗ്ലാസ് താഴെ വീണതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ കുളത്തിൽ മുക്കിക്കൊന്നു. വ്യാഴാഴ്ച യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ചിറ്റായിക്കോട് കോലയത്ത് കളിയിൽ വീട്ടിൽ ബാബു- പൊന്നമ്മ ദമ്പതികളുടെ മകൻ രാജു(30) ആണ് മരിച്ചത്. പ്രതി മാവിൻമൂട് ചിറ്റായിക്കോട് വലിയകാവ് തലവിള വീട്ടിൽ സുനിൽ (41) അറസ്റ്റിലായി.

Leave a Reply