ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ; അസഫാക്കിനെതിരെ ഡൽഹിയിലും പോക്സോ കേസ്

0

കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അസഫാക് ആലം(28) കൊടും കുറ്റവാളിയെന്ന് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ ഡൽഹിയിലും പോക്സോ കേസ് നിലവിലുണ്ടെന്നാണ് പുതിയ വിവരം. 2018ൽ ഇയാൾ ഡൽഹിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം. അവിടെ നിന്നും രക്ഷപ്പെട്ടാണ് കേരളത്തിലെത്തിയത്. പോലീസ് ഇയാൾക്കെതിരായ മറ്റു കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ്. റിമാൻഡിലുള്ള അസഫാക്കിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള കേരളാ പോലീസിൻ്റെ അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

Leave a Reply