56 സെന്റും വീടും ‘മേപ്പടിയാന്’ വേണ്ടി പണയം വച്ചു; ധൈര്യം തന്നത് അച്ഛനും അമ്മയും: ഉണ്ണി മുകുന്ദൻ

0

മേപ്പടിയാൻ എന്ന ചിത്രത്തിന്റെ നിർമാണത്തിലേക്ക് വന്നതിനേക്കുറിച്ച് തുറന്നെഴുതി നടൻ ഉണ്ണി മുകുന്ദൻ. തന്റെ വീടും പറമ്പും പണയംവെച്ചാണ് മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയതെന്നും ഉണ്ണി ഫെയ്സ്ബുക്കിലെഴുതി. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാളത്തിന് ലഭിച്ച അവാര്‍ഡുകളില്‍ ഒന്നായിരുന്നു നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം.

വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാന്‍ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് ചിത്രം നിര്‍മ്മിച്ചതും.തളര്‍ന്നുപോവേണ്ട നിരവധി ഘട്ടങ്ങള്‍ പിന്നിട്ട് ചിത്രം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here