ഗെയിം കളിക്കാൻ കമ്പ്യൂട്ടർ വാങ്ങാനുള്ള പണത്തിനായി കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ. പതിനാല് വയസ്സുള്ള കൂട്ടുകാരനെയാണ് മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. കമ്പ്യൂട്ടർ വാങ്ങാനുള്ള പണം കൂട്ടുകാരന്റെ അമ്മയെ ഭീഷണിപ്പെടുത്തി സ്വന്തമാക്കാനായിരുന്നു പദ്ധതി. പണം ലഭിക്കാതിരുന്നതോടെ, സുഹൃത്തിനെ മൂന്ന് പേരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിൽ കൃഷ്ണനഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൂട്ടുകാരന്റെ അമ്മയിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിലും മൂന്നു പേരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 25 വെള്ളിയാഴ്ച്ചയായിരുന്നു കുട്ടിയെ കാണാതായത്.