സൗദിയിൽ ചരക്ക് സേവന മേഖലയിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

0

വൈശാഖ് നെടുമല

റിയാദ്: രാജ്യത്തെ ഫ്രെയ്റ്റ്, ലോജിസ്റ്റിക്സ് മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു. ജൂലൈ 30-നാണ് TGA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി ലോജിസ്റ്റിക്സ് അക്കാദമിയുമായി ചേർന്നാണ് TGA ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴിൽ മേഖലയിലേക്ക് കടന്ന് വരുന്ന സ്വദേശികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് TGA വ്യക്തമാക്കിയിട്ടുണ്ട്.

മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്സ്, ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവരുമായി ചേർന്ന് കൊണ്ട് ഫ്രെയ്റ്റ്, ഫ്രെയ്റ്റ് ബ്രോക്കർ മേഖലയിലെ 14 പ്രവർത്തനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതായി ഏപ്രിൽ 2-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചിരുന്നു.

ഇതിന്റെ തുടർച്ച എന്ന രീതിയിലാണ് ലാൻഡ് ഫ്രെയ്റ്റ് ബ്രോക്കർ ഓഫീസുകളിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.

Leave a Reply