കെഎസ്ആർടിസിയുമായും പങ്കാളിത്തം; സംസ്ഥാനത്ത് 4500ലധികം ബസ് സർവീസുകൾകൂടി അവതരിപ്പിച്ച് ക്ലിയർട്രിപ്പ്

0

കേരളത്തിൽ ബസ് ഗതാഗതം കൂടുതൽ സുതാര്യം തടസരഹിതവുമാക്കി ക്ലിയർട്രിപ്പ്. ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സംസ്ഥാനത്ത് 4500 ലധികം പുതിയ ബസ് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷനുമായും (കെഎസ്ആർടിസി) മറ്റ് പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ചുകൊണ്ടാണ് യാത്രക്കാർക്ക് വിവിധ ബസ് സർവീസുകൾ വാഗ്ദാനം ചെയ്യുന്നത്.

മികച്ച യാത്ര കണക്റ്റിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷമാദ്യമാണ് ക്ലിയർട്രിപ്പ് ബസ് സർവീസുകൾക്കും തുടക്കം കുറിക്കുന്നത്. പത്ത് ലക്ഷം ബസ് കണക്ഷനുകളുള്ള കമ്പനി രാജ്യത്തെ ഏറ്റവും വിപുലമായ ബസ് ശൃംഖല നിർമ്മിക്കാനും പദ്ധതിയിടുന്നു. ലോഞ്ച് ചെയ്തതുമുതൽ പ്രതിമാസം 100 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്.

കെഎസ്ആർടിസിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലിയർട്രിപ്പ് ഹെഡ് ഓഫ് സ്ട്രാറ്റജി കാർത്തിക് പ്രഭു പറഞ്ഞു. “ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം സഞ്ചരികൾ ഇപ്പോഴും വലിയ രീതിയിൽ തിരഞ്ഞെടുക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. കേരളത്തിന്റെ വിനോദസഞ്ചാരത്തിന് മികച്ച പിന്തുണ നൽകികൊണ്ട് അന്തർസംസ്ഥാന, പ്രാദേശിക യാത്രകളെ സഹായിക്കുന്നതിന് റോഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ബസ് സർവീസുകൾ അവതരിപ്പിക്കുന്നതിലൂടെ സമാനതകളില്ലാത്ത സുതാര്യത വഴി ഉപയോക്തൃ ആവശ്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുകയാണ് ക്ലിയർട്രിപ്പ്. 24 മണിക്കൂർ വോയ്സ് ഹെൽപ്പ്ലൈനിനൊപ്പം ഓരോ ബസ് ബുക്കിംഗിനും സൂപ്പർകോയിനുകൾ നേടാനും സെൽഫ് സെർവ് റദ്ദാക്കലും സാധ്യമാണ്. കൺവീനിയൻസ് ഫീസ് ഇല്ലയെന്നതും 24 മണിക്കൂർ റീഫണ്ടുകളും മറ്റ് പ്രധാന സവിശേഷതകളാണ്. വൈമാനിക യാത്ര, ഹോട്ടലുകൾ, ബസുകൾ എന്നിവയ്ക്ക് കീഴിലുള്ള ഓഫറുകൾ ശക്തിപ്പെടുത്തുന്നതിലൂടെയും പണത്തിന് മൂല്യമെന്ന പ്രതിബദ്ധതിയിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെയും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓൺലൈൻ ട്രാവൽ ഏജൻസിയായും (ഒടിഎ) അടുത്തിടെ അംഗീകാരം നേടിയിരുന്നു.

Leave a Reply