ചിങ്ങത്തിൽ മലയാളികൾക്ക് ആശ്വാസമായി സ്വർണവില. തുടർച്ചയായി നാലാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവില.
ഓണത്തിനു പുറമേ, മലയാളികളുടെ വിവാഹ സീസൺ കൂടിയാണ് ചിങ്ങം. ഈ മാസത്തിന്റെ തുടക്കം മുതൽ സ്വർണവിലയിലെ കുറവ് ആശ്വാസം പകരുന്നതാണ്.
ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കൂടിയ നിലയിലായിരുന്ന സ്വർണവില പിന്നീട് കുറയുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. ഓഗസ്റ്റ് ഒന്നിന് ഒരു പവന് വില 44,320 രൂപയായിരുന്നു. പിന്നീട് വില കുറഞ്ഞു.
ഇന്ന് പവന് 43,280 രൂപയും ഗ്രാമിന് 5410 രൂപയുമാണ് സ്വർണവില. ഓഗസ്റ്റ് 17 നാണ് സ്വർണവിലയിൽ ഏറ്റവും ഒടുവിലായി മാറ്റമുണ്ടായത്. ഓഗസ്റ്റ് 16 ന് 43560 രൂപയായിരുന്നു പവന് വില.
ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെ പവന് വില ഇങ്ങനെ, ഓഗസ്റ്റ് 1 – 44,320 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില), ഓഗസ്റ്റ് 2 – 44080, ഓഗസ്റ്റ് 3 – 43,960, ഓഗസ്റ്റ് 4 – 43,960 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില), ഓഗസ്റ്റ് 5 – 44120, ഓഗസ്റ്റ് 6 – 44120, ഓഗസ്റ്റ് 7 – 44120, ഓഗസ്റ്റ് 8 – 44040, ഓഗസ്റ്റ് 9 – 43960