കെ.എസ് ആർ.ടി.സി ബസിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

0


ചെറുതോണി: എറണാകുളം-കുമളി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടകര സ്വദേശി സിജുവാണ് (38) പിടിയിലായത്. കോഴിക്കോട്ട് ജോലി ചെയ്യുന്ന യുവതി ഇടുക്കിയിലേക്കുള്ള മടക്കയാത്രയിലാണ് എറണാകുളം-കുമളി കെ.എസ് ആർ.ടി.സി ബസിൽ കയറിയത്.
നേര്യമംഗലത്തെത്തിയപ്പോൾ യുവതിയുടെ സീറ്റിൽ യുവതിയോടൊപ്പം ഇരിപ്പുറപ്പിച്ച പ്രതി പലതവണ ശരീരത്ത് സ്പർശിക്കുകയും പിന്നീട് നഗ്നത പ്രദർശനം നടത്തുകയും ചെയ്തു.
പാണ്ടിപ്പാറക്കടുത്ത് ഈട്ടിക്കവലയിലെത്തിയപ്പോൾ യുവതി ബഹളം വെക്കുകയും കണ്ടക്ടറെ വിവരമറിയിക്കുകയുമായിരുന്നു. ബസ് തങ്കമണി സ്റ്റേഷന് മുന്നിൽ നിർത്തി പ്രതിയെ പൊലീസിൽ ഏൽപിച്ചു.

Leave a Reply