‘വോയിസ് ഓഫ് സത്യനാഥൻ’ നാളെ മുതൽ തീയേറ്ററുകളിൽ

0

ജനപ്രീയ നായകൻ ദിലീപ് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച “വോയിസ് ഓഫ് സത്യനാഥൻ” ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ സംയുക്തമായാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്. ചിത്രം റിലീസ് ചെയ്യുന്നത് ആൻ മെഗാ മീഡിയയാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമയിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിട്ടിട്ടുണ്ട്.

ദിലീപ്, ജോജു ജോർജ്, വീണ നന്ദകുമാർ, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: മഞ്ജു ബാദുഷ, നീതു ഷിനോയ്, സഹ നിർമ്മാണം: റോഷിത് ലാൽ, ജിബിൻ ജോസഫ്, പ്രിജിന് ജെ പി. ഛായാഗ്രഹണം: ജിതിൻ സ്റ്റാൻസിലാവോസ്, സ്വരൂപ്‌ ഫിലിപ്പ്‌, സംഗീത സംവിധാനം: അങ്കിത് മേനോൻ, എഡിറ്റ്സ്: ഷമീർ മുഹമ്മദ്, വരികൾ: വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, പ്രൊജക്റ്റ് കോർഡിനേറ്റർ: പ്രിയദർശിനി പി എം, കോസ്റ്റ്യൂം: സമീറ സനീഷ്, ആർട്ട്: എം ബാവ, മേക്കപ്പ്: റോനെക്സ് സേവ്യർ, അസ്സോസ്സിയേറ്റ് ഡയറക്ടർ: മുബിൻ എം റാഫി, സ്റ്റിൽസ്: ഷാലു പേയാട്, പി ആർ ഓ: എ എസ് ദിനേശ്, പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here