പുതുപ്പള്ളിക്കാര്‍ സ്‌നേഹം നല്‍കി വളര്‍ത്തിയ വടവൃക്ഷം:’ഉമ്മന്‍ചാണ്ടി’

0

കോഴിക്കോട് : വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു മലയാളക്കരയാകെ പടര്‍ന്നു പന്തലിക്കുമ്പോഴും ജന്മനാടുമായുള്ള ഹൃദയബന്ധം അറ്റുപോകാതെ സൂക്ഷിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. വടവൃക്ഷമായി വളരുമ്പോള്‍ സ്വന്തം മണ്ണില്‍ വേരുകള്‍ നഷ്ടപ്പെട്ടുപോകുന്നത് അറിയാത്ത, അനേകം നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്ഥമാക്കിയത് ഈ സവിശേഷതയായിരുന്നു.

പുതുപ്പള്ളിയിലെ എല്ലാ തലമുറയുമായും അദ്ദേഹത്തിനു ഹൃദയബന്ധമുണ്ടായിരുന്നു. പുതിയ തലമുറയിലെ കുട്ടികളെ പോലും അദ്ദേഹം പേരെടുത്തു വിളിച്ചു.

തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരേ മണ്ഡലത്തില്‍ നിന്നു ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതി കരസ്ഥമാക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കരുത്തായത് പിറന്നമണ്ണില്‍ ആഴ്ന്നിറങ്ങിയ സ്‌നേഹബന്ധത്തിന്റെ ഈ വേരുപടലമായിരുന്നു.

Leave a Reply