തൃച്ചി‌-ഷാർജ എയർ ഇന്ത്യ എക്പ്രസ് തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു

0

തിരുവനന്തപുരം: തൃച്ചി – ഷാർജ എയർ ഇന്ത്യ എക്പ്രസ്സ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് 50മിനിറ്റിനുള്ളിലാണ് വിമാനം പുറപ്പെട്ടത്. എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുട‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ വിധ മുൻകരുതലുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

Leave a Reply