വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാറ്റിംഗ് പരീക്ഷണങ്ങൾ ന്യായീകരിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി താരങ്ങളുടെ ഫോം പരീക്ഷിക്കാനുള്ള അവസാന അവസരമാണ് ഈ പരമ്പരയെന്ന് ദ്രാവിഡ് പറഞ്ഞു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് ദ്രാവിഡിൻ്റെ വിശദീകരണം.
“ഈ പരമ്പരയാണ് ചില താരങ്ങളെ പരീക്ഷിക്കാനുള്ള അവസാന അവസരം. ചിലർക്ക് പരുക്കാണ്. ഏഷ്യാ കപ്പിന് ഒരു മാസം കൂടിയേയുള്ളൂ. സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ചിലർ ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലും ഇടംനൽകാൻ സാധിക്കുന്ന പ്രകടനങ്ങൾ നടത്തുമെന്നാണ് കരുതുന്നത്. താരങ്ങളെ പരീക്ഷിക്കണം, അവർക്ക് അവസരം നൽകണം. ഇങ്ങനെ ഒരു പരമ്പരയിൽ രോഹിതിനെയും കോലിയെയും കളിപ്പിച്ചാൽ അതിൽ നിന്ന് നമുക്കൊന്നും കിട്ടാനില്ല. അതുകൊണ്ട് മറ്റ് താരങ്ങൾക്ക് അവസരം നൽകുന്നു.”- ദ്രാവിഡ് പറഞ്ഞു.