സംസ്ഥാനനത്ത് ഇന്നും വടക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: സംസ്ഥാനനത്ത് ഇന്നും വടക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെ 8 ജിലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല.

അതേസമയം, ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. ദില്ലിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. മിന്നൽ പ്രളയമുണ്ടായ ഹിമാചൽ പ്രദേശിലും, വ്യാപക നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിലും ദേശീയ ദുരന്ത നിവാരണ സേനയടക്കം തുടരുന്നുണ്ട്. അതേസമയം, മഹാരാഷ്ട്രയിൽ മഴ വീണ്ടും ശക്തിയാർജ്ജിക്കുകയാണ്. ഇന്ന് റായ്ഗഡ്, രത്നഗിരി, പൂനെ, സത്താര എന്നീ ജില്ലകളിൽ റെഡ് അലർട്ട് ആണ്. മുംബൈ താനെ പാൽഖർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here