ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വിമർശനവുമായി നടന്‍ ഹരീഷ് പേരടി. കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ എല്ലാ ക്രിമിനലുകളുടെയും സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളും ഇവിടെയില്ല എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.